Monday, 5 September 2016

ഓണം വന്നൊ ഞാൻ അറിഞ്ഞില്ല
ഓണം വന്നാൽ പട്ടിണി മരണമില്ലാത്ത
ജാതിയില്ല മതംവും ഇല്ല
എല്ലാവരും ഒന്നാണ്
എന്നാണല്ലോ
അപ്പോൾ എവിടെയാണ് ഓണം

സാക്ഷാൽ പാതാളത്തിലാണ് ഓണം
ജീവിച്ച്  തീർക്കാനുള്ള ജീവിതം
നാടിനും കാടിനും 
മണ്ണിനും മനുഷ്യനും
നാട്ടുകാർക്കും
വേണ്ടി ജീവിച്ച് തീർക്കണം

നമ്മൾ അറിയാത്ത ഒരുപാട് ജീവിതങ്ങൾ
പ്രതിസന്ധികൾ നൊമ്പരരങ്ങൾ
അറിയണം അവരുടെ ജീവിതം
എന്നാലെ  നമ്മുടെ ജീവിതത്തിന്  അർത്ഥം
ഉണ്ടാകു